Tuesday, October 23, 2018

ശബിമല പ്രതിഷേധങ്ങള്‍ക്കിടെ ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഐജി മനോജ് എബ്രഹാമിനെ കുളിപ്പിച്ചു കിടത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ബി ജെ പി നേതാവ് അറസ്റ്റില്‍. വെങ്ങന്നൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി കോവളം ഇരുപതാം വാര്‍ഡിന്റെ വൈസ് പ്രസിഡണ്ടാണ് അരുണ്‍.
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (79) അന്തരിച്ചു. തളിപ്പറമ്പിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പിനടുത്ത നാടുകാണി അല്‍ മഖര്‍ ക്യാമ്പസില്‍ നടക്കും. അഹമ്മദ് കുട്ടി – നഫീസ ദമ്പതികളുടെ മകനായി 1939ല്‍ പട്ടുവത്ത് ജനനം. പ്രാഥമിക പഠനം പട്ടുവം ഓത്തുപള്ളിയില്‍. പട്ടുവം എല്‍ പി സ്‌കൂളില്‍ നിന്നും പഴയങ്ങാടി മാപ്പിള യു പി സ്‌കൂളില്‍ നിന്നുമായി എട്ടാം ക്ലാസ് വരെ ഭൗതിക വിദ്യാഭ്യാസവും നേടി. മദ്‌റസ പഠനത്തിന് ശേഷം നാട്ടിലെ പള്ളിദര്‍സില്‍ തുടര്‍ പഠനം. സൂഫിവര്യനായ അബ്ബാസ് മുസ്‌ലിയാരുന്നു മുദരിസ്. ഉപരിപഠനം കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ (പടന്ന ദര്‍സ്), കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം), പി എ അബ്ദുല്ല മുസ്‌ലിയാര്‍ (കടവത്തൂര്‍ ചാക്യാര്‍കുന്ന് ദര്‍സ്), കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ്) എന്നിവരില്‍ നിന്ന്. ദയൂബന്ധ് ദാറുല്‍ ഉലൂമില്‍ നിന്ന് എം എ ബിരുദം നേടി.
ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത് 1965-ല്‍ മാട്ടൂലിലായിരുന്നു. അവിടെ എട്ട്‌വര്‍ഷം മൂദരിസായി സേവനമനുഷ്ഠിച്ച ശേഷം 1972-ല്‍ ചിത്താരി ദര്‍സിലേക്ക് മാറി. ഇവിടെ പത്ത് വര്‍ഷത്തെ സേവനം. ഇക്കാലത്താണ് ചിത്താരി എന്ന് പേര്‍ ലഭിച്ചത്. 1982-ല്‍ തുരുത്തിയില്‍ മുദര്‍റിസായി. അടുത്ത വര്‍ഷം ജാമിഅ സഅദിയ്യയില്‍ ചേര്‍ന്നു. 1988 വരെ അവിടെ തുടര്‍ന്നു. 1989- തളിപ്പറമ്പ് അല്‍മഖര്‍ സ്ഥാപിക്കപ്പെട്ടതോടെ അതിന്റെ പ്രിന്‍സിപ്പലായി.സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എന്‍ അബ്ദ്ല്ലത്വീഫ് സഅദി, അബ്ദുസ്സമദ് അമാനി പട്ടുവം, ആലിക്കുഞ്ഞി അമാനി മയ്യില്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യന്മാരാണ്.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വളര്‍ച്ചയില്‍ ചിത്താരി ഉസ്താദ് മികച്ച പങ്ക് വിഹിച്ചിട്ടുണ്ട്. ചിത്താരിയിലെ സേവനകാലത്താണ് സമസ്തയുമായി ബന്ധപ്പെടുന്നത്. 1972ല്‍ സമസത അവിഭക്ത കണ്ണൂര്‍ ജില്ലയുടെ പ്രഥമ മുശാവറയില്‍ ജോയിന്റ് സെകൂട്ടിയായാണ് നേത്യ രംഗത്തെത്തുന്നത്. 1973 ഏപ്രില്‍ 14,15 തിയ്യതികളില്‍ കാഞ്ഞങ്ങാട് നടന്ന സമസ്ത പ്രഥമസമ്മേളനത്തിന്റെ സംഘാടക സമിതി ജനറല്‍ കണ്‍വീനറായിരുന്നു. കണ്ണൂര്‍, കാസര്‍ഗോസ് ജില്ലകളായി 1983ല്‍ കണ്ണൂര്‍ വിഭജിക്കപ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലാ മുശാവറയുടെ പ്രഥമജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറയിലുമെത്തി.
സമസ്തയുടെ നേത്യത്വത്തിലുള്ള തളിപ്പറമ്പിലെ ജൂനിയര്‍ കോളജിന്റെയും, കാസര്‍ഗോസ് ജാമിഅ സഅദിയ്യയുടെയും, തളിപ്പറമ്പ് അല്‍മഖര്‍റിന്റെയും സ്ഥാപനത്തില്‍ മൂന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. 1995 വരെ സഅദിയ്യയുടെ ജനറല്‍ സെകൂട്ടറിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ രൂപവത്ക്യതമായപ്പോള്‍ സുന്നി യൂത്ത് ഓര്‍ഗനൈസേഷന്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു.
ഭാര്യ കയ്യം സ്വദേശി സൈനബ ഹജ്ജുമ്മ. അഞ്ച് ആണ്‍കൂട്ടികളും ആറ് പെണ്‍കൂട്ടികളുമുണ്ട്. പ്രമുഖ പണ്ഡിതനും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന മര്‍ഹൂം പി.എ അബ്ദുല്ല മുസ്‌ലിയാരുടെ മകന്‍ ഡോ: പി.എ. അഹ്മദ് സഈദ് മരുമകനാണ്.

ബുധനാഴ്ച വൈക്കം താലൂക്കിൽ ബി.ജെ.പി ഹർത്താൽ.


വൈക്കം: സി.പി.എം – ബി.ജെ.പി സംഘർഷത്തിനിടെ വൈക്കത്തെ ആർ.എസ്.എസ് കാര്യാലയത്തിനുനേരെ കല്ലേറ്. സംഘർഷത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈക്കം താലൂക്കിൽ ബി.ജെ.പി ഹർത്താൽ ആഹ്വാനം ചെയ്തു.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


വിദേശ ഡോളറും റിയാലുകളും കാണിച്ച് തട്ടിപ്പ് നടത്തുന്ന ബംഗ്ലാദേശി സം​ഘം പിടിയിൽ.


 • അബൂബക്കർ പുറത്തീൽ.

കണ്ണൂർ സിറ്റി: വിദേശ കറൻസികളുമായി അന്യസംസ്ഥാന തൊഴിലാളികളായ നാലുപേർ പൊലീസ് പിടിയിൽ. ഞായറാഴ്ച രാത്രി എട്ടുമണിയോടെ നടത്തിയ പരിശോധനയിലാണ് സ്ത്രീ അടക്കമുള്ള നാലംഗ സംഘം സിറ്റി പൊലീസിന്റെ പിടിയിലായത്. ഡൽഹി നിസാമുദ്ദീൻ സ്വദേശിനി ലബ്ലുവിന്റെ ഭാര്യ ബേബി ബീഗം (40), ബംഗളൂരു സ്വദേശി ഷിബു നഗരത്ത് അലിഖാന്റെ  മകൻ റസാഖ് ഖാൻ (23), ബംഗാൾ സ്വദേശികളായ മാൽഡയിലെ മുഹമ്മദ് മുജീബറിന്റെ മകൻ മുഹമ്മദ് സൈബുൽ ഇസ്ലാം (25), ഖാലിയ ചൗക്‌ മുഹമദ് ലബ്ലൂ (46) എന്നിവരാണ് പിടിയിലായത്. ആയിക്കരയിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു സംഘം. വ്യാപാരികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് യഥാർത്ഥ ഡോളറും റിയാലും കാണിച്ച് വില്‍പ്പന ഉറപ്പിച്ച് വ്യാജ ഡോളറും റിയാലും നല്‍കി പണം തട്ടുകയായിരുന്നു ഇവരുടെ പരിപാടി. പലരും തട്ടിപ്പിന് ഇരയായെങ്കിലും നാണക്കേട് ഓര്‍ത്ത് പുറത്ത് പറഞ്ഞിരുന്നില്ല. പ്രതികള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഡോളറും റിയാലും വാങ്ങാന്‍ പണവുമായെത്തുന്നവര്‍ സംശയത്തിന്റെ പേരില്‍ പണം നല്‍കാതെ തിരിച്ചുപോകാന്‍ ശ്രമിച്ചാല്‍ ഇവരെ അക്രമിച്ച് പണം കവര്‍ച്ച ചെയ്യുന്നതും സംഘത്തിന്റെ രീതിയായിരുന്നുവെന്ന് ഡിവൈഎസ്പി പിപി സദാനന്ദൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിടിച്ചുപറിയുമായി ഇത്തരത്തില്‍ നടന്ന രണ്ടുപേരുടെ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് പിടിയിലാകുമ്പോള്‍ ഇവരുടെ കയ്യില്‍ 20 രൂപയുടെ 21 അമേരിക്കന്‍ ഡോളര്‍, 100 രൂപയുടെ 15 സൗദി റിയാല്‍, 50 രൂപയുടെ 2 റിയാല്‍, 500 രൂപയുടെ ഒരു റിയാല്‍, ബംഗലൂരു മേല്‍വിലാസത്തിലുള്ള 2 ഇന്ത്യന്‍ ആധാര്‍കാര്‍ഡ്, ഡല്‍ഹി അഡ്രസ്സിലുള്ള ഒരു ആധാര്‍കാര്‍ഡ്, ഒരു പാന്‍കാര്‍ഡ് എന്നിവക്ക് പുറമെ 54,240 രൂപയും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു. ഇത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നിർദേശപ്രകാരം സിറ്റി സി.ഐ പ്രദീപ് കണ്ണിപ്പൊയില്‍, എസ്.ഐ ശ്രീഹരി, എ.എസ്.ഐ മാരായ സുനിൽകുമാർ, ദിവാകരൻ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജയൻ, ഷാജി, ഹോംഗാർഡ് സാദിഖ്, ഡബ്ല്യൂ.എസ്.സി.പി. ഒ ബിന്ദു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


രഹന ഫാത്തിമയെ ബിഎസ്എൻഎൽ വീണ്ടും സ്ഥലം മാറ്റി.  


കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനൊരുങ്ങിയ ബി എസ് എന്‍ എല്‍ ജീവനക്കാരി രഹന ഫാത്തിമയെ വീണ്ടും സ്ഥലം മാറ്റി.  എറണാകുളം ബോട്ട് ജെട്ടി ശാഖയില്‍ നിന്നും ബിഎസ്എന്‍എല്‍ രവിപുരം ഓഫീസിലേക്ക് സ്ഥലം മാറ്റിയ രഹനയെ ഇപ്പോള്‍ പാലാരിവട്ടത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ശബരിമല ക്ഷേത്രസന്ദർശനത്തിന് എത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ രഹന മടങ്ങി.. അതിനിടെ രഹനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഇന്ന് ഉച്ചയ്ക്ക് ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഇന്നലെയായിരുന്നു രഹനയെ രവിപുരത്തേക്ക് സ്ഥലം മാറ്റിയത്. ടെലിഫോണ്‍ മെക്കാനിക്കായ ഇവരെ ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടതില്ലാത്ത ഓഫീസിലേക്കായിരുന്നു സ്ഥലം മാറ്റിയത്. എന്നാല്‍ തന്‍റെ വീടിനടുത്ത് ട്രാന്‍സഫര്‍ കിട്ടിയതിന് ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചി രഹന ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് വീടിനടുത്തേക്ക് താന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു. ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമെന്നാണ് രഹന ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ്  വീണ്ടും സ്ഥലംമാറ്റം നൽകിയത്. ബിഎസ്‌എൻഎൽ ഫെയ്‌സ്ബുക്ക് പേജിൽ നേരത്തെ രഹനയ്ക്കെതിരെ വലിയ ക്യാംപെയ്‌ൻ നടന്നിരുന്നു.
പുറത്താക്കിയതല്ല, താന്‍ രാജി വച്ചതാണ് : ദിലീപ്.


കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാട് തള്ളി നടന്‍ ദിലീപ് രംഗത്ത്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി താന്‍ സ്വയം രാജിവയ്ക്കുകയായിരുന്നെന്ന് ദിലീപ് വ്യക്തമാക്കി. അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോദ്ധ്യമുണ്ട്.
എന്നാല്‍, എന്നെ ചൊല്ലി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് സംഘടന സ്വീകരിച്ചാല്‍ അത് രാജിയാണ്, പുറത്താക്കലല്ലെന്ന് ദിലീപ് പറഞ്ഞു.
താന്‍ വേട്ടയാടപ്പെടുന്നത് മനസ്സറിയാത്ത കുറ്റത്തിനാണെന്നും അമ്മയ്ക്കു നല്‍കിയ രാജിക്കത്തില്‍ ദിലീപ് പറയുന്നുണ്ട്. ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.

Monday, October 22, 2018

തകർന്നത് 49 ബസുകൾ, നഷ്ടം 1.25 കോടി; നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം നൽകരുതെന്ന് ഡിജിപിയോട് ടോമിൻ തച്ചങ്കരി




ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഡിജിപിക്കു കത്തു നല്‍കി. നഷ്ടപരിഹാരം ഈടാക്കുന്നതിനായി, കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നാശനഷ്ടത്തെപറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കോടതികളില്‍ പരാതി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലുണ്ടായ പ്രതിഷേധത്തില്‍ തകര്‍ന്നത് 49 കെഎസ്ആര്‍ടിസി ബസുകളാണ്. ബസുകള്‍ തകര്‍ന്നതും ട്രിപ്പുകള്‍ മുടങ്ങിയതും ഉള്‍പ്പെടെ 1.25 കോടിയുടെ നഷ്ടമാണു കോര്‍പറേഷനുണ്ടായത്. പമ്പയില്‍ ഉണ്ടായ പ്രതിഷേധത്തില്‍ മാത്രം 23 ബസുകള്‍ക്കാണു നാശനഷ്ടം ഉണ്ടായത്. 
പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്ന തെന്ന് മുഖ്യമന്ത്രി.


തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നത്.
 രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതു കൊണ്ടൊന്നും കേരളത്തിന്‍റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാനാവില്ല. ശബരിമലയെ സംഘർഭൂമിയാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂജയ്ക്കിടെ സന്നിധാനത്ത് യുവതി പ്രവേശിച്ചതായി സംശയം. 



സന്നിധാനം : ശബരിമലയിലെ പതിനെട്ടാം പടിയിലെ പടി പൂജയ്ക്കിടെ സന്നിധാനത്ത് യുവതി പ്രവേശിച്ചതായി സംശയം. ഇതേതുടര്‍ന്നു ശ്രീകോവിലിനു ചുറ്റും കൈകോര്‍ത്തുനിന്നു ശരണം വിളിച്ച് ഭക്തര്‍ പ്രതിഷേധിച്ചു. പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ പറഞ്ഞു ഭക്തരെ അനുനയിപ്പിച്ചു. പാന്റ്‌സ് ധരിച്ചൊരാള്‍ സന്നിധാനത്തു വന്നുവെന്നാണു പ്രചരിച്ചത്
ശബരിമലയിലേക്ക് പോകാൻ ശ്രമിച്ച രഹ്ന ഫാത്തിമക്ക് സ്ഥലം മാറ്റം.



കൊച്ചി: ശബരിമല സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമക്കെതിരെ ഉദ്യോഗസ്ഥ തലത്തില്‍ നപടി. എറണാകുളം ബോട്ട്‌ജെട്ടി ഓഫീസില്‍ നിന്നും രവിപുരത്തേക്കാണ് സ്ഥലം മാററിയത്. ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്ത തസ്തികയിലേക്കും രഹ്നയെ മാററിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സംബന്ധിച്ചും ബി.എസ്എന്‍.എല്‍ രഹ്‌നയോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന്റെ മറുപടിയുടെയും ആഭ്യന്തരവിജിലന്‍സിന്റെ അന്വേഷണത്തിന്റെയും പത്തനംതിട്ട പൊലിസ് രഹ്നക്കെതിരെ എടുത്തിട്ടുള്ള കേസിന്റെ ഗതിയുടെയും അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബി.എസ്എന്‍.എല്‍ അധികൃതര്‍ പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച വൈദികന്‍ മരിച്ച നിലയില്‍.


ന്യൂഡൽഹി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ജലന്ധർ രൂപതയിലെ വൈദികൻഫാ. കുര്യാക്കോസ് കാട്ടുതറ (62)യെ മരിച്ച നിലയിൽ കണ്ടെത്തി.ജലന്ധറിന് സമീപം ദസ് വയിലെ പള്ളിയിലെമുറിയിൽ തിങ്കളാഴ്ച രാവിലെയാണ്ഫാ. കുര്യാക്കോസിനെ മരിച്ച നിലയിൽകണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളുംആരോപിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് മുറിവിട്ട് പുറത്തേക്ക് വന്നിരുന്നില്ല. ഇന്ന് രാവിലെ കുർബാനയ്ക്ക് അച്ചനെ കാണാതായപ്പോൾ ജോലിക്കാരൻ വന്ന് വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നീട് മറ്റുള്ളവരെത്തി മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ദസ്വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Sunday, October 21, 2018


ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. 


ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറുമായ പാല സ്വദേശി അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തിൽ താലി ചാര്‍ത്തിയത്. ഇന്ന് രാവിലെ 10.30 നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്. 
ഗുവാഹത്തി ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുടെ നേതൃത്വത്തിൽ ‍വെസ്റ്റ് ഇൻഡീസിനെ നിലം തൊടാതെ പറത്തിയ ഇന്ത്യയ്ക്ക് ഒന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ അനായാസ ജയം. ഉജ്വല സെഞ്ചുറികളുമായി ഗുവാഹത്തിയിൽ റൺമഴ പെയ്യിച്ച് സെഞ്ചുറി സ്വന്തമാക്കിയാണ് കോഹ്‍ലിയും (140) രോഹിത് ശർമയും (പുറത്താകാതെ 152) എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. കോഹ്‍ലി ഏകദിനത്തിലെ 36–ാം സെഞ്ചുറി കുറിച്ചപ്പോൾ രോഹിത് സെഞ്ചുറിയെണ്ണം ഇരുപതിൽ എത്തിച്ചു. കോഹ്‍ലിയാണ് കളിയിലെ കേമൻ.




പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച പോലീസ് ഉദ്യോഗസ്ഥരായ ജീവ ത്യാഗങ്ങൾക്ക് കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി ശിവ വിക്ര മത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്മരണാഞ്ജലി അർപ്പിക്കുന്നു.

സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു ; നിരവധി പേര്‍ക്ക് പരിക്ക്.

സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഇരുപത്തി ആറാം മൈലിലുള്ള പെട്രോള്‍ പമ്പിനു സമീപം കോട്ടയത്ത് നിന്നും കമ്പംമേട്ടിനു പോവുകയായിരുന്ന രാജു മോട്ടോര്‍സ് എന്ന സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ് നിയന്ത്രണം തെറ്റി റോഡരികില്‍ നിന്നിരുന്ന മരത്തില്‍ ഇടിച്ച് 20 പേര്‍ക്കാണ് പരിക്കേറ്റത്‌. 
59 പേർ മരിക്കാനിടയായ തീവണ്ടി അപകടത്തിന് പിന്നാലെ അമൃത്സറിൽ വ്യാപക പ്രതിഷേധം. 



അമൃത്സർ : ദസറ ആഘോഷത്തിനിടെ 59 പേർ മരിക്കാനിടയായ തീവണ്ടി അപകടത്തിന് പിന്നാലെ അമൃത്സറിൽ വ്യാപക പ്രതിഷേധം. പോലീസിനുനേരെ ജനക്കൂട്ടം കല്ലേറ് നടത്തി. ദസറ ആഘോഷത്തിന്റെ സംഘാടകരുടെ വീടുകൾക്കുനേരെയും ആക്രമണമുണ്ടായി. വീടിന്റെ ജനൽചില്ലുകൾ അക്രമികൾ എറിഞ്ഞുതകർത്തു. ചടങ്ങിന്റെ സംഘാടകരായ കൗൺസിലർ വിജയ് മദൻ, അദ്ദേഹത്തിന്റെ മകൻ സൗരഭ് മദൻ എന്നിവർ ഒളിവിലാണ്. ഇവരുടെ വീടുകൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുശേഷവും ആരെയും അറസ്റ്റു ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണം. 

വടകര സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. 


വടകര സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ദുബായ് പാലസ് ഉദ്യോഗസ്ഥൻ ജെടി റോഡ് വാഴയിൽ ടി.വി. അബ്ദുൽ റഷീദ് (51) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് റഷീദ് സഞ്ചരിച്ച കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചായിരുന്നു അപകടം. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. മുൻ വി‍ൽപന നികുതി ഡപ്യൂട്ടി കമ്മിഷണർ പരേതനായ സി.വി. മുഹമ്മദിന്റെയും ഉമ്മുഹാനിയുടെയും മകനാണ്.

Saturday, October 20, 2018

ബസ് ആറ്റിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 9 പേര്‍ മരിച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട അസാം സര്‍ക്കാര്‍ ബസ് ആറ്റിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. ഗുവാഹത്തിക്കും മുകാല്‍മുഅയ്ക്കും ഇടയിലുളള ഒരു ചെറിയ ആറ്റിലേക്കാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് മറിഞ്ഞത്. സംഭവസ്ഥലത്ത് വെച്ചുതന്നെ 8 പേര്‍ മരിചിരുന്നു.


സരിതാ നായരുടെ പരാതി; ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനു കേസ്.




തിരുവനനന്തപുരം: സോളാര്‍ കേസ് പ്രതി സരിതാ എസ് നായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. പ്രകൃതി വിരുദ്ധ പീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 
മലകയറ്റം ഉപേക്ഷിച്ചിട്ടില്ല, വീണ്ടുമെത്തും: മഞ്ജു.


പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചില്ല മടങ്ങിയതെന്ന് ദളിത് നേതാവ് മഞ്ജു. പമ്പയിൽ സൗകര്യങ്ങൾ കുറവായതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലുമാണ് മടങ്ങിയതെന്ന് അവർ സ്വകാര്യ ചാനലിനോട് പറഞ്ഞു.
തന്നെ മല കയറ്റാൻ പോലീസ് തയ്യാറായിരുന്നു. എന്നാൽ കാലാവസ്ഥയും സമയവുമാണ് തടസ്സമായത്. നാളെയോ മറ്റന്നാളോ വീണ്ടും മലകയറാൻ എത്തുമെന്നും അവർ വ്യക്തമാക്കി.
ശബരിമല തീർത്ഥാടനം: മൂന്നു പോലീസ് സ്റ്റേഷനുകൾ തുടങ്ങി



ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി വടശേരിക്കര, നിലയ്ക്കൽ‍, സന്നിധാനം എന്നിവിടങ്ങളില്‍ പോലീസ് സ്റ്റേഷനുകൾ‍  പ്രവർത്തനം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ടി. നാരായണൻ‍ അറിയിച്ചു. ഈ വർഷത്തെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് പോലീസ്സ്റ്റേഷനുകൾ‍ ഒരു മാസം മുൻപ് പ്രവർത്തനം തുടങ്ങിയത്. പോലീസ്
 സ്റ്റേഷനുകളിൽ‍ എസ്എച്ച്ഒമാരെയും പോലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചു. വടശേരിക്കരയില്‍ കവിരാജ്, നില്ക്കല്‍ വിനോദ് കുമാര്‍, സന്നിധാനത്ത് റ്റി.ഡി. പ്രജീഷ് എന്നിവരെ എസ്.എച്ച്.ഒമാരായി നിയമിച്ചു. എസ്എച്ച്ഒമാരുടെ ഔദ്യോഗിക ഫോൺ നമ്പറുകൾ: വടശേരിക്കര-9497908166, നിലയ്ക്കൽ‍-9497980243, സന്നിധാനം-9497980245.

ഹർത്താലിന് കടപൂട്ടുമെന്ന് പറയുന്ന ലാഘവത്തോടെയാണ് ശബരിമല നട അടയ്ക്കുമെന്ന് തന്ത്രി പറയുന്നതെന്ന് ജി.സുധാകരൻ.

തിരുവനന്തപുരം: യുവതികൾ കയറിയാൽ നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണമെന്ന് മന്ത്രി ജി.സുധാകരൻ. ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഹർത്താലിന് കടപൂട്ടുമെന്ന് പറയുന്ന ലാഘവത്തോടെയാണ് ശബരിമല നട അടയ്ക്കുമെന്ന് തന്ത്രി പറയുന്നതെന്ന് ജി.സുധാകരൻ ചോദിച്ചു. ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീകൾ തിരിച്ചുപോയത് നിരാശാജനകമാണ്. ശബരിമലയിലെത്തുന്നവരുടെ പൂർവ്വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ള സ്ത്രീകൾ മാത്രം ശബരിമലയ്ക്ക് പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. 
നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിലെത്തിയ ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 



നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിലെത്തിയ ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എ.എന്‍ രാധാകൃഷ്ണന്‍, ജെ പത്മകുമാര്‍ എന്നീ ബിജെപിയുടെ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലാണ് പത്തംഗ സംഘം നിലയ്ക്കലില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവര്‍ നിലയ്ക്കലില്‍ എത്തിയത്. കൂടാതെ പരസ്യമായി നിരോധനാജ്ഞ ലംഘിക്കുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ ഇവിടെ എത്തിയത്.
ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു.




തിരുവനന്തപുരം: ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. അവനവഞ്ചേരി കൈപറ്റിമുക്ക് പുന്നയ്ക്ക വിളാകത്ത് വീട്ടില്‍ ശശിധരന്‍ നായര്‍(55) ആണ് മകന്‍ ശരത്തിന്റെ കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയേടെ ആറ്റിങ്ങലിലെ ഓട്ടോ  ഡ്രെെവറായ മകനും അച്ഛനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും മകന്‍ അച്ഛനെ കുത്തുകയുമായിരുന്നു. കുത്തേറ്റ് വീണ ശശിധരന്‍ നായരെ ഉടന്‍ ശരത്തും അമ്മയും വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരത്തിനെ പേലീസ് കസ്റ്റഡിയില്‍ എടുത്തു. പോക്‌സോ കേസില്‍ പ്രതിയായ ശശിധരന്‍ നായര്‍ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രാധാമണി. മകള്‍: ശരത്ത്, ശാരിക.
രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 


പത്തനംതിട്ട: കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Friday, October 19, 2018


മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൾ റസാഖ് അന്തരിച്ചു.


കാസർകോഡ്: മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൾ റസാഖ് (63) അന്തരിച്ചു. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗമാണ്. 2011 മുതൽ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016-ൽ കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുൾ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസർകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 
ചരമം : എം. കുഞ്ഞിരാമൻ, ചെറുകുന്ന്.


ചെറുകുന്ന് : ഒദയമ്മാടത്ത് എം. കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : ശ്രീജ, വിനോദ് (ദുബൈ). ജാമാതാക്കൾ : ശശി, ഷംന. സഹോദരങ്ങൾ : നാരായണി, പരേതരായ പാറു, ജാനകി, കല്യാണി. സംസ്കാരം ഞായറാഴ്ച രാവിലെ.

ശബരിമലയിൽ യുവതികളെ തടഞ്ഞ സംഭവത്തിൽ 200 ഓളം പേർക്കെതിരെ കേസ്


ശബരിമലയിൽ പ്രവേശിക്കാനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ 200 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. മൂന്ന് കേസുകളാണ് സന്നിധാനം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ,മാദ്ധ്യമ പ്രവർത്തക കവിത എന്നിവരെ പൊലീസ് വേഷത്തിൽ സന്നിധാനത്തിലെത്തിക്കാനുള്ള ശ്രമം തടഞ്ഞവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിരോനാജ്ഞ ഉത്തരവ് ലംഘിച്ച് സംഘം ചേരുക, സുപ്രീംകോടതി ഉത്തരവനുസരവ് ലംഘിച്ച് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയവര്‍ക്ക് മാര്‍ഗ തടസ്സമുണ്ടാക്കുക, പോലീസിന്റെ ഔദ്യോഗിക കുറ്റകൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക. എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. 



ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്‍- സുനിത ദമ്പതികളുടെ മകന്‍ ശ്യാംജിത് (23) ആണ് മരിച്ചത്.  ശ്യാംജിത്തിന് ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. സഹോദരങ്ങള്‍: ശരത്, നിഷാന്ത്. മൃതദേഹം ശനിയാഴ്ച രാവിലെ ആറു മണിയോടെ നാട്ടിലെത്തിക്കും.
അമൃതസറില്‍ ട്രെയിന്‍ ദുരന്തത്തില്‍ 60 മരണം. 



അമൃതസറില്‍ ട്രെയിന്‍ ദുരന്തത്തില്‍ 60 മരണം. ദസറ ആഘോഷത്തിനിടെ ചൌരബസാറിലാണ് സംഭവം. റെയില്‍വെ ട്രാക്കില്‍ ഉണ്ടായിരുന്നവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ പാഞ്ഞുകയറിയത്. അന്‍പതിലധികം പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
കുട്ടികള്‍ ഉള്‍പ്പെടെ എഴുന്നൂറോളം പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. ദസറ ആഘോഷത്തിനിടെ രാവണന്റെ കോലം കത്തിക്കല്‍ ചടങ്ങ് കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പടക്കത്തിന്റെ ശബ്ദം കാരണം ട്രെയിന്‍ വരുന്നത് ആളുകള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.
രഹന ഫാത്തിമയുടെ ജോലി തെറിപ്പിക്കാന്‍ സൈബര്‍ പോരാളികള്‍; ബിഎസ്എന്‍എല്‍ പേജില്‍ തെറിയഭിഷേകം.


അയ്യപ്പനെ അധിക്ഷേപിച്ച, ഭക്തരെ അപമാനിച്ച രഹന ഫാത്തിമയെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ബിഎസ്എൻഎൽ എറണാകുളം ഹെൽപ്ഡെസ്ക് എന്ന ഫെയ്സ്ബുക്ക് പേജിൽ പ്രതിഷേധക്കാരുടെ പൊങ്കാല. രഹനയെ പുറത്താക്കിയില്ലെങ്കിൽ ബിഎസ്എൻഎൽ ബഹിഷ്കരിക്കും എന്നാണ് ഭീഷണി.
ബിഎസ്എൻഎൽ അനുകൂല്യങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന് ആണ്‌ കമന്റുകൾ വന്നു നിറഞ്ഞരിക്കുന്ന ത്.
ശബരിമല: നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. 


പമ്പ: ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. സംഘർഷം നിലനിൽക്കുന്നതാണ് നീട്ടാൻ കാരണം. തിങ്കളാഴ്ച നട അടയ്ക്കും.
ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.കൂടാതെ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളിൽ കൂടി നിരോധനാജ്ഞഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 12 മുതൽ വെള്ളിയാഴ്ചരാത്രി 12 വരെയായിരുന്നു കളക്ടർ പി.ബി നൂഹ് നിരോധനാജ്ഞനേരത്തെ പ്രഖ്യാപിച്ചത്.
ശബരിമല സ്ത്രീ പ്രവേശനം; നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കും: തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട്.


പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സുപ്രിംകോടതിയിലും, കേരള ഹൈക്കോടതിയിലും നല്‍കും. സുപ്രിംകോടതിയിലെ കേസില്‍ നിലവില്‍ ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി തന്നെ ഹാജരാകും. ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പദ്മകുമാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലും നിലവിലെ സ്ഥിതിഗതികള്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ മുഖേന ധരിപ്പിക്കും. ശബരിമല പൂങ്കാവനം സമാധാനത്തിന്റെ കേന്ദ്രമാണ്. അവിടം കലാപഭൂമിയാക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ല. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനും ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു.






ശബരിമല: തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ; ഗവർണർ ഡിജിപിയെ വിളിപ്പിച്ചു.




തിരുവനന്തപുരം: രാവിലെ രണ്ട് സ്ത്രീകളെ സന്നിധാനത്തിനടുത്ത് നടപ്പന്തലിലെത്തിച്ചപ്പോഴുള്ള പ്രതിഷേധത്തിന്‍റെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ. ഗവർണർ ഡിജിപിയോട് തൽസ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് തേടി. അടിയന്തരമായി രാജ്ഭവനിലേയ്ക്ക് വിളിപ്പിച്ചാണ് ഡിജിപി ലോക്നാഥ് ബെഹ്‍റയോട് തൽസ്ഥിതി സംബന്ധിച്ചുള്ള വിശദാംശങ്ങൾ തേടിയത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റ് നീണ്ടുനിന്നു.
ക്രമസമാധാനം പാലിയ്ക്കണമെന്ന് ഗവർണർ ഡിജിപിയ്ക്ക് നിർദേശം നൽകി. യുവതികളെ തിരിച്ചുകൊണ്ടുവരാൻ നിർദേശം കിട്ടിയെന്ന് ഡിജിപി ഗവർണറെ അറിയിച്ചു. അടുത്ത ഘട്ടത്തിൽ സ്വീകരിയ്ക്കുന്ന നടപടികൾ അറിയിക്കണമെന്ന് ഡിജിപിയോട് ഗവർണർ ആവശ്യപ്പെട്ടു.
ശബരിമല കയറാനെത്തിയ ലിബിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.


പത്തനംതിട്ട: ശബരിമല കയറാന്‍ എത്തിയ ചേര്‍ത്തല സ്വദേശിനി സി.എസ് ലിബിക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റംചുമത്തിയാണ് പത്തനംതിട്ട പോലീസ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പിയുടെ പരാതിയിലാണ് കേസ്.
ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയെന്ന് മോഹന്‍ ലാല്‍.


കൊച്ചി: നടൻ ദീലീപ് എം.എം.എം.എയിൽ ഇപ്പോൾ ഇല്ലെന്ന് പ്രസിഡന്റ് മോഹൻലാൽ. ദീലീപിൽ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജി സ്വീകരിച്ചതായും മോഹൻലാൽ പറഞ്ഞു. കൊച്ചിയിൽ ചേർന്ന എം.എം.എം.എ അവെയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 
മലകയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയും മടങ്ങി.


പത്തനംതിട്ട: ശബരിമല കയറാനൊരുങ്ങി  അടിവാരത്തെത്തിയ മറ്റൊരു യുവതികൂടി മടങ്ങി.  കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയാണ് മല കയറാനെത്തി മടങ്ങിയത്‌. മലകയറാൻ ഒറ്റക്കാണ്‌ ഇവരെത്തിയത്‌.  വിശ്വാസിയാണെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ്‌ മലകയറുന്നതെന്നും അവർ പറഞ്ഞു.വിദ്യാരംഭ ദിനമായ ഇന്നുതന്നെ അയ്യപ്പനെ  കാണണമെന്നാണ്‌ ആഗ്രഹമെന്നും അവർ പറഞ്ഞു. 
തിരുവല്ലയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു.

തിരുവല്ല:  സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു. എം സി റോഡിൽ തിരു വല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ ഇഴിഞ്ഞില്ലത്താണ്‌ അപകടം.
കോട്ടയം ചിങ്ങവനം വട്ട തകിടിയിൽ വി.ടി ഏബ്രഹാമിന്റെ (സാബു ) മക്കളായ എൽദൊ ഏബ്രഹാം (27), എൽജോ ഏബ്രഹാം (25) എന്നിവരാണ് മരിച്ചത്. 

സന്നിധാനത്ത്‌ കടക്കാനാവാതെ യുവതികള്‍ മടങ്ങി, മലയിറങ്ങുന്നതും പൊലീസ്‌ സുരക്ഷയില്‍


ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവി പ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിനി സൂര്യ എന്ന രഹ്നാ ഫാത്തിമയും നടപന്തലിലെ പ്രതിഷേധത്തെ തുടര്‍ന്നും ഐ ജി എസ്‌ ശ്രീജിത്ത്‌ അനുനയിപ്പിച്ചതനുസരിച്ചും മലയിറങ്ങി. കനത്ത പൊലീസ്‌ സുരക്ഷിയിലാണ്‌ ഇവര്‍ മരക്കൂട്ടവും കടന്ന്‌ സന്നിധാനത്തിനടുത്തെത്തിയത്‌.
പൊലീസ് സംരക്ഷണത്തോടെ തന്നെയാണ് ഇരുവരും മലയിറങ്ങുന്നതും.
ഇന്നലെ പമ്പയിലെത്തിയ ഇവര്‍ ഇന്ന്‌ രാവിലെയാണ്‌ പൊലിസിന്റെ സുരക്ഷാ വലയത്തില്‍ മലകയറാൻ ആരംഭിച്ചത്. എന്നാൽ ഇവര്‍ നടപന്തലിലെത്തിയപ്പോഴാണ്‌ പ്രതിഷേധം ശക്‌തമായത്‌.ഐ ജി പ്രതിഷേധക്കാരോട്‌ സംസാരിച്ചുവെങ്കിലും കാര്യമുണ്ടായില്ല. 
പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷൻ നല്‍കിയ സഹായങ്ങൾക്ക് നന്ദി അറിയിച്ചു മുഖ്യമന്ത്രി.

അബുദാബി: സായിദ് ഫൗണ്ടേഷൻ ചെയർമാൻ
ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന യുഎഇയിലെ സർക്കാർ സംവിധാനമാണ് സായിദ് ഫൗണ്ടേഷൻ.
കേരളത്തിലെ പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷൻ നല്‍കിയ സഹായങ്ങൾക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സർക്കാർ‍ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഷെയ്ഖ് നഹ്യാന ബിന്‍ സായിദ് ആവശ്യമായ സഹായങ്ങൾ‍ നല്‍കുമെന്ന് അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകുന്നതിനുള്ള സാദ്ധ്യതകൾ ആരായാന്‍ ഷെയ്ഖ് നഹ്യാന്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കി.
കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം ഷെയ്ഖ് നഹ്യാൻ സ്വീകരിച്ചു.

Thursday, October 18, 2018


ശബരിമലയെ തകർക്കാൻ ശ്രമിച്ചാൽ നിയമം കൈയിലെടുക്കാൻ മടിക്കില്ല: കെ. സുരേന്ദ്രൻ. 



കോഴിക്കോട്: ശബരിമലയെ തകർക്കാൻ ശ്രമിച്ചാൽ നിയമം കൈയിലെടുക്കാൻ മടിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. യുവതികളെ ശബരിമലയിൽ കയറ്റാൻ സർക്കാർ ഗൂഢാലോചന നടത്തി. സർക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ശബരിമലയിൽ നടന്നതെന്നും സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയെ തകർക്കാൻ പ്രത്യക്ഷമായ ശ്രമം നടന്നാൽ കനത്ത വില കൊടുക്കേണ്ടി വരും. വേണമെങ്കിൽ നിയമം കൈയിലെടുക്കേണ്ടി വരും. ഇത് വരെ സമാധാനപരമായാണ് ഇടപെട്ടത്. ഇത് എല്ലായ്പോഴും ഉണ്ടാവില്ല. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇടപെടണം. രക്തച്ചൊരിച്ചിൽ ഉണ്ടാവണ്ട എന്നാണ് ബി.ജെ.പിയുടെ നിലപാട് അതിന് സമ്മതിക്കില്ല എന്നാണ് സർക്കാർ പറയുന്നത്. കടകംപള്ളി നിരത്തിലിറങ്ങില്ല. സി പി എം രാഷ്ട്രീയം കളിച്ചാൽ ഞങ്ങളും കളിക്കും.സുരേന്ദ്രൻ പറഞ്ഞു. റിവ്യൂ പെറ്റീഷൻ വരുന്നതിനു മുൻപ് യുവതികളെ പ്രവേശിപ്പിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും സർക്കാരും ചേർന്ന് നടത്തുന്ന തന്ത്രമാണ് നടക്കുന്നത്. കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തുന്നത് എന്തിനാണ്. ശബരിമല തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നത്. യുവതികൾക്ക് പോലീസ് വേഷം നൽകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം.- സുരേന്ദ്രൻ ആവശ്യപ്പെട്ടു. 
ആക്ടിവിസ്റ്റുകൾക്ക് ആക്ടിവിസം കാണിക്കാനുള്ള വേദിയല്ല ശബരില: മന്ത്രി  കടകംപളളി.



തിരുവനന്തപുരം: ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകൾക്ക് ആക്ടിവിസം കാണിക്കാനുള്ള വേദിയല്ല ശബരിലയെന്നും മന്ത്രി പറഞ്ഞു. രണ്ട് യുവതികൾ സന്നിധാനത്തേക്ക് എത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സന്നിധാനത്ത് വൻ പ്രതിഷേധമാണ് അലയടിച്ചത്. 
അറിവിന്റെ ലോകത്തേക്ക് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അക്ഷരപ്രവേശം നടത്തി.


കണ്ണൂർ: വിജയദശമി ദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിലൂടെ അറിവിന്റെ ലോകത്തേക്ക് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അക്ഷരപ്രവേശം നടത്തി. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.കൊല്ലൂർ മൂകാംബിക ക്ഷേത്രം ഉൾപ്പെടെയുള്ളിടത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. 

തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയിൽ.


പുണെ: വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൃപ്തി ദേശായി ഇവിടെ ഇന്നു സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷിര്‍ദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗര്‍ എസ്പിക്ക് ഇവര്‍ കത്തയച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചില്ലെങ്കില്‍ അദ്ദേഹത്തെ വഴിയില്‍ തടയുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു

വനിതാ മാധ്യമപ്രവർത്തക പോലീസ് വേഷത്തിൽ സന്നിധാനത്തേക്ക് പുറപ്പെട്ടു. 



പമ്പ: ആന്ധ്രാപ്രദേശിൽനിന്നെത്തിയ വനിതാ മാധ്യമപ്രവർത്തക പോലീസ് വേഷത്തിൽ സന്നിധാനത്തേക്ക് പുറപ്പെട്ടു. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടർ കവിതയാണ് പോലീസ് ഉപയോഗിക്കുന്ന ഹെൽമറ്റും ജാക്കറ്റുംമറ്റ് വേഷവിധാനങ്ങളുംഅണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തിൽ സന്നിധാനത്തേക്ക് പോകുന്നത്. നീലിമല വഴിയാണ് ഇവർ പോകുന്നത്. ഇവരോടൊപ്പം ഇരുമുടിക്കെട്ടുമായി മലയാളിയായ ഒരു യുവതിയുമുണ്ട്. എന്നാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ചരാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയിൽ പോകണമെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് കവിത പോലീസിനെ സമീപിച്ചത്. ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാൽ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കിൽ സുരക്ഷ നൽകാമെന്നും പോലീസ് അറിയിച്ചു. ഇതേത്തുടർന്ന് രാവിലെ പമ്പയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രാവിലെ ഐജി എത്തിയ ശേഷമാണ് ഇവർ യാത്ര തിരിച്ചത്. പമ്പയിൽ നിന്ന് കാനന പാതയിൽ എത്തുമ്പോഴേക്കും പ്രതിഷേധക്കാർ എത്തുമെന്നാണ് പോലീസ് കരുതുന്നത്. അതു കൊണ്ട് കൂടുതൽ പോലീസുകാരെ എത്തിച്ച് ഇവരെ സന്നിധാനത്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. സ
ചരമം : സൂപ്പിയാറകത്ത് അഹമ്മദ്, കണ്ണൂർ സിറ്റി.


കണ്ണൂർ സിറ്റി: മാധ്യമം കണ്ണൂർ സിറ്റി മുൻകാല ഏജന്റ് സൂപ്പിയാറകത്ത് അഹമ്മദ്  (83) നിര്യാതനായി. ഭാര്യ: പരേതയായ വാഴയിൽ റംല.
മക്കൾ: ഫത്താഹ്, അസ്ബറ
മരുമക്കൾ:  ഫൈസൽ, റജ്ന.

നവകേരള നിർമിതിയിൽ പ്രവാസികൾ സജീവ പങ്കാളിത്തം വഹിക്കണമെന്ന് മുഖ്യമന്ത്രി.



അബുദാബി: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികൾ നവകേരള നിർമിതിയിലും സജീവ പങ്കാളിത്തം വഹിക്കണമെന്ന് ആഹ്വാനം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി ദുസ്ത് താനിയിൽ നടന്ന ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരലക്ഷം കോടിയിലേറെ രൂപയുണ്ടെങ്കിലേ പുതിയ കേരളം പടുത്തുയർത്താനാകൂ. പഴയ കേരളം പുനഃസൃഷ്ടിക്കാനല്ല, നവകേരള നിർമിക്കാനാണ് പദ്ധതി. പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാനായി അവരവർക്ക് സാധ്യമാകുന്ന പദ്ധതികൾ ഏറ്റെടുക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എൻ. ഡി തിവാരി അന്തരിച്ചു.



ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ എൻ. ഡി തിവാരി (93) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. വൃക്കകളിലെ അണുബാധയും രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണത്തിനിടയാക്കിയത്. തിവാരിയുടെ ജന്മദിനമായിരുന്നു വ്യാഴാഴ്ച. രണ്ടു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ഏക നേതാവാണ് അദ്ദേഹം. 1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയും 1987-88 കാലത്ത് ധനകാര്യ മന്ത്രിയുമായിരുന്ന തിവാരി 2007-2009 കാലത്ത് ആന്ധ്രപ്രദേശ് ഗവർണറുമായിരുന്നു. മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന തിവാരി ഉത്തർപ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോൾ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായി. 
തിരൂർ താനൂരിൽ ഹർത്താൽ അനുകൂലികൾ പോലീസിനെ ആക്രമിച്ചു.


മലപ്പുറം: തിരൂർ താനൂരിൽ ഹർത്താൽ അനുകൂലികൾ പോലീസിനെ ആക്രമിച്ചു. താനൂർ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കല്ലേറിൽ പരിക്കേറ്റു. ഹർത്താൽ അനുകൂലികൾ തടഞ്ഞു നിർത്തിയവരെവരെ പോലീസ് സംരക്ഷിക്കാനെത്തിയപ്പോൾ വാക്കേറ്റമുണ്ടാവുകയും കല്ലേറ് നടത്തുകയുമായിരുന്നു. ഷൈജു, റാഷിദ് എന്നിവർക്ക് തലയ്ക്ക് സാരമായി പരിക്കേറ്റതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ തിരൂർ ജില്ലാ ആശുപത്രിയിലും ഒരാളെ താനൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. 
രാഹുൽ ഈശ്വറിനെയും സംഘത്തേയും റിമാൻഡ് ചെയ്തു.



അറസ്റ്റിലായ അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ രാഹുൽ ഈശ്വറിനെയും സംഘത്തേയും റിമാൻഡ് ചെയ്തു. പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. രാവിലെ റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വനിതകൾക്ക് സംരംഭകത്വ പരിശീലനം തുടങ്ങി.



കണ്ണൂർ: മർഹബ വനിതാ സാംസ്‌കാരിക വേദിയും ഐആർപിസിയും ചേർന്ന് വനിതകൾക്ക് സംരംഭകത്വ പരിശീലനം തുടങ്ങി. ഇവർ നിർമിച്ചുവരുന്ന സിറ്റി പാലൂദയും മുട്ട അപ്പവും ഇനി ബ്രാന്റാക്കി വിപണിയിലിറക്കും. സിറ്റി പാലൂദ വിദേശങ്ങളിൽ  പേരുകേട്ടതാണ്. 
പരിശീലനത്തിന്റെ ഭാഗമായി കുട നിർമാണം, എൽഇഡി നിർമാണം എന്നിവയും തുടങ്ങി. മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം മറ്റ് ഉൽപന്നങ്ങളുടെ പരിശീലനവും നൽകും.  മലബാർ ട്രെയിനിങ‌് ഇൻസ്റ്റിറ്റ്യൂട്ടാണ്  പരിശീലനം നൽകുന്നത്. സിറ്റി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിശീലനം ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ വി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. കെ പി സുധാകരൻ, എം ഷാജർ, കെ സ്മിത, എൻപി ശ്രീനാഥ്, കെ നിർമല, പി കെ ബൈജു,  വി റുബീന, എൻ വി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. കെ ഷഹറാസ് സ്വാഗതവും പി കെ സാഹിർ നന്ദിയും പറഞ്ഞു.
സി.എച്ച് സെന്റെറിന് പള്ളിപ്രം ശാഖാ കെ എം സി സി സോളാർ വാട്ടർ ഹീറ്റർ നല്കി.

കണ്ണൂർ:വാർധക്യവും രോഗവും കീഴടക്കിയ ശരീരവുമായി സി.എച്ച് സെന്ററിന്റെ അകത്തളങ്ങളിൽ കഴിയുന്ന രോഗികൾക്ക് ആശ്വാസമേകാൻ പള്ളിപ്രം ശാഖ കെ എം സി സി വക സോളാർ വാട്ടർ ഹീറ്റർ നല്കി. ശൈത്യകാലാവസ്തയിലും മറ്റും പ്രയാസമനുഭവിക്കുന്ന എളയാവൂർ സി.എച്ച് സെന്റർ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ സംരംഭം. ഇതിനു പുറമെ ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങളും കെ.എം.സി.സി. വകയായി നൽകി.നേരത്തെ സി.എച്ച് സെന്റർ ഹോസ്പിറ്റലിലെ  മയ്യിത്ത് പരിപാല കേന്ദ്രത്തിൽ ജിദ്ദ ശറഫിയ്യ കെ എം സി സി യും സോളാർ വാട്ടർ ഹീറ്റർ സ്ഥാപിച്ചിരുന്നു.
സി.എച്ച്.സെന്ററിൽ നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം സി. എറമുളളാന്റെ അധ്യക്ഷതയിൽ റിയാദ് കെ.എം.സി.സി. കണ്ണൂർ ജില്ലാ പ്രസിഡണ്ട് വി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം മൗലവി മടക്കിമല മുഖ്യ പ്രഭാഷണം നടത്തി.ബി കെ ഇസ്മയിൽ ഹാജി, എൻ.അബ്ദുള്ള, സി.എച്ച്.സെന്റർ ചെയർമാൻ സി.എച്ച്.മുഹമ്മദ് അഷ്റഫ്, ജനറൽ സിക്രട്ടറി കെ.എം ഷംസുദ്ദീൻ,വി എം ഖാലിദ്‌, ഡി.വി.മുഹമ്മദ് ആഷിഖ്,സി അബ്ദുൾ ജബ്ബാർ ഹാജി, എൻ.കെ.മഹമൂദ്, പി.കെ.ഫാറൂഖ് ഹാജി,പി.പക്കർ,കെ താഹിർ, ഷഫീക് ടി കെ, ശരീഫ് ടി പി, ഫസൽ എ, ഇർഷാദ് എ പി, അസ്‌ലം എ പി, എൻ.പി.കുഞ്ഞിമുഹമ്മദ്, ആർ.എം. ഷബീർ, സി.പി.അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.
മതസ്പർദ്ധ വളർത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും : പോലിസ്.



തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കും ഇത്തരക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സൈബർ പോലീസ് വിഭാഗത്തിന് നിർദ്ദേശം നൽകി. ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...