Monday, December 3, 2018

ശബരിമല തീര്‍ത്ഥാടനം: നിലയ്ക്കലിലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയറിയിച്ച് നിരീക്ഷക സമിതി



ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് നിലയ്ക്കലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കല്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി.
 
 ഉച്ചയോടെ എത്തിയ സമിതി നിലയ്ക്കല്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. പുതുതായി നിര്‍മ്മിച്ച വിരി വയ്ക്കാനുള്ള ഷെഡ്, നിലയ്ക്കലെ കുടിവെള്ള പ്ലാന്റ്, യു വി ആര്‍.ഒ പ്ലാന്റ്, കിയോസ്‌കുകള്‍, ശൗചാലയങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വിശ്രമസ്ഥലം, പൊലീസ് ബങ്കര്‍, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ സന്ദര്‍ശിച്ചു. വൈകിട്ട് മൂന്ന് മണിയോടെ പമ്പയിലേക്ക് പരിശോധനയ്ക്കായി സമിതി തിരിച്ചു. സന്നിധാനത്ത് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ സമിതി നാളെ വിലയിരുത്തും.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...