Friday, December 7, 2018

ഓരാടം പാലം - വൈലോങ്ങര ബൈപ്പാസ് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും


ഓരാടം പാലം - വൈലോങ്ങര ബൈപ്പാസ് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയില്‍  മറുപടി നല്‍കിയതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. അലൈന്‍മെന്റ് പൂര്‍ത്തീകരിച്ച് ഡി.പി.ആര്‍ തയ്യാറാക്കി ആര്‍. ബി. ഡി.സി.കെ , കിഫ്ബിക്ക് സമര്‍പ്പിക്കുകയും പ്രസ്തുത പ്രവൃത്തി കിഫ് ബി അംഗീകരിക്കുകയും അതി•േല്‍ ഭൂമിയേറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അലൈന്‍മെന്റുമായി ബന്ധപ്പെട്ട കേസുകളില്‍ ഹൈക്കോടതി പെറ്റീഷണറുടെ പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും തുടര്‍ന്ന് ആര്‍. ബി. ഡി.സി.കെ ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ഹിയറിങ് നടത്തി കക്ഷികള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കാന്‍ സാഹചര്യമാകുന്ന മുറക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു.  

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...