Monday, December 3, 2018

തളിപ്പറമ്പ് നഗരത്തിലെ ദേശീയപാതയിൽ മാഞ്ഞുപോയ സീബ്ര ലൈനുകൾ പുനഃസ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണം.

തളിപ്പറമ്പ് നഗരത്തിലെ ദേശീയപാതയിൽ മാഞ്ഞുപോയ സീബ്ര ലൈനുകൾ പുനഃസ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടു. ശ്രീകണ്ഠാപുരം സബ്ട്രഷറിക്കായി പുതുതായി നിർമ്മിക്കുന്ന കെട്ടിടം ഉൾപ്രദേശത്താണെന്ന പരാതി തഹസിൽദാർ, ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ പി പി രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ച് സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കും. വീടുകളിൽ നായ്ക്കളെ വളർത്തുമ്പോൾ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിക്കും. തളിപ്പറമ്പ് നഗരത്തിലെ പഴയ വിളക്കുകാലുകൾ നീക്കം ചെയ്യുന്നതിനായി നഗരസഭയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 
കരിമ്പം ഗവ ആശുപത്രി, സഹകരണ ആശുപത്രി എന്നിവയ്ക്ക് മുൻവശവും, ടാഗോർ വിദ്യാനികേതൻ, ചിറവക്ക് അക്കിപ്പറമ്പ് യുപി സ്‌കൂൾ എന്നിവയ്ക്ക് സമീപവും റോഡ് വീതി കൂട്ടി ടാർ ചെയ്യാൻ ടെൻഡർ ആയിട്ടുണ്ട്. ഇവിടങ്ങളിൽ ബസ്സ്റ്റോപ് ക്രമീകരിക്കുന്നതിന് നഗരസഭാതല ഗതാഗത ക്രമീകരണ കമ്മിറ്റി തീരുമാനിച്ചതായി മുനിസിപ്പൽ ചെയർമാൻ  അറിയിച്ചു. നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമൂദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുമിത്ര ഭാസ്‌കരൻ, പി കെ സരസ്വതി, തഹസിൽദാർ സി കെ ഷാജി, ഡെപ്യൂട്ടി തഹസിൽദാർ എ മാനസൻ, വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...