Wednesday, December 5, 2018

കെ. സുരേന്ദ്രന് സുരക്ഷാ വീഴ്ച; എ.ആര്‍ ക്യാംപ് സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍


കൊല്ലം: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സുരക്ഷ വീഴ്ച ഉണ്ടായതിന്റെ പേരില്‍ കൊല്ലം എ.ആര്‍ ക്യാംപ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായരെ ഐ.ജി സസ്‌പെന്റ് ചെയ്തു. ഒരാഴ്ച മുമ്പ് കൊട്ടാരക്കര സബ്‌ജെയിലില്‍ നിന്നു കണ്ണൂരിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സുരക്ഷാ വീഴ്ച. വിക്രമന്‍ നായര്‍ ഉള്‍പ്പെടെയുള്ള എ.ആര്‍ ക്യാംപ് ടീമിനായിരുന്നു സുരക്ഷ ചുമതല. സുരക്ഷ മുന്‍നിര്‍ത്തി കൊല്ലം എ.ആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം എത്തിച്ചു നല്‍കുകയോ അവിടെ എത്തി ഭക്ഷണം നല്‍കുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിന് വിരുദ്ധമായി സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം ഏര്‍പ്പെടുത്തുകയും കൂടാതെ പൊലിസ് വാഹനത്തിനുള്ളില്‍ മൊബൈല്‍ ഫോണില്‍ നിന്ന് ബന്ധുക്കളുടേയും പാര്‍ട്ടി പ്രവര്‍ത്തരേയും വിളിക്കാന്‍ അവസരം നല്‍കി എന്നായിരുന്നു പരാതി.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...