Wednesday, December 5, 2018

നടി സേതു ലക്ഷ്മിയുടെ വൃക്ക തകരാറിലായ മകന് വൃക്ക നൽകാൻ തയ്യാറായി നടി പൊന്നമ്മ

നടി സേതു ലക്ഷ്മിയുടെ വൃക്ക തകരാറിലായ മകന് വൃക്ക നൽകാൻ തയ്യാറാണെന്ന് നടി പൊന്നമ്മ ബാബു.സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ സമ്മതം അറിയിച്ച് മൂന്ന് പേരാണ് രംഗത്തെത്തിയത്. അതിലൊരാള്‍ നടി പൊന്നമ്മ ബാബു ആണെന്നുള്ളതാണ് ശ്രദ്ധേയം.
ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ.. ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം. ഞാന്‍ വരും. എന്നുമാണ് പൊന്നമ്മ ബാബു പറഞ്ഞിരുന്നത്.
ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എ്‌ന് പറഞ്ഞ് വലുതാക്കരുതേ, വാര്‍ത്തയാക്കാന്‍ മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല. സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന കാലം തൊട്ടേ എനിക്ക് ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് കരഞ്ഞ ആ നിമിഷമുണ്ടല്ലോ അതെനിക്ക് സഹിക്കാനായില്ല.
കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല. എന്റെ കൂടപ്പിറപ്പിന് വേണ്ടി, അവരുടെ മകന് വേണ്ടി എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ഞാനിത് പറുയമ്പോള്‍ സേതുചേച്ചി എ്‌നോട് പറഞ്ഞത് കാശിന്റെ കണക്കാണ്. കാശ് കൊണ്ട് അളക്കാന്‍ വേണ്ടി മാത്രമുള്ള ബന്ധമാണോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാന്‍ തിിച്ച് ചോദിച്ചത്. കിഷോര്‍ എന്റെ വൃക്ക സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്ക് അറിയില്ല.
എനിക്ക് വയസൊക്കെയായില്ലേ.. എല്ലാം ഒത്ത് വന്നാല്‍ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ധാനം ചെയ്യും. ബാക്കി കാര്യങ്ങള്‍ ഡോക്ടര്‍മാരുടെയും ദൈവത്തിന്റെയും കൈയിലാണ്.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...