Tuesday, December 4, 2018

ഫോണില്‍ ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല; ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ശെയ്ഖ് മുഹമ്മദ് നേരിട്ടെത്തി

ദേശീയദിനത്തോടനുബന്ധിച്ച് യു.എ.ഇ. നിവാസികള്‍ക്ക് ലഭിച്ച അവിസ്മരണീയമായ സമ്മാനമായിരുന്നു യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശബ്ദസന്ദേശം. 1971 എന്ന ഫോണ്‍ നമ്പറില്‍നിന്ന് ദുബായിലെ മിക്കവാറും താമസക്കാര്‍ക്ക് ഭരണാധികാരിയുടെ ശബ്ദത്തില്‍ ഫോണിലൂടെ ആശംസാസന്ദേശം ലഭിച്ചു.
ഫോണിലൂടെ ഈ ആശംസ ലഭിച്ചില്ലെന്ന് സങ്കടപ്പെട്ട ഇമറാത്തി ബാലികയെ കാണാനും ആശംസകള്‍ അറിയിക്കാനും ദുബായ് ഭരണാധികാരി നേരിട്ടെത്തി. 'ശൈഖ് മുഹമ്മദ് എന്നോട് സംസാരിച്ചില്ല' എന്ന് പൊട്ടിക്കരയുന്ന സലാമ അല്‍ കാഹട്ടനിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ കൊച്ചു മിടുക്കിയെ കാണാന്‍ ദുബായ് ഭരണാധികാരി നേരിട്ടെത്തിയത്. കുട്ടിക്കരികില്‍ ഇരുന്ന് സംസാരിക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോയാണ് പുതിയ തരംഗം.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...