Friday, December 7, 2018

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു.


മുംബൈ: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവെയാണ് സംഭവം. ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിന്നപ്പോള്‍ അദ്ദേഹം  വേദിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കുഴഞ്ഞുവീണ ഗഡ്കരിയെ മഹാരാഷ്ട്ര ഗവര്‍ണര്‍ സിവി റാവവും മറ്റുള്ളവരും ചേര്‍ന്ന് പിടിച്ചു.
ഗഡ്കരിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സുഖം പ്രാപിച്ചതായി ആശുപത്രി അധീകൃതര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് അദ്ദേഹം കുഴഞ്ഞുവീണത് എന്നാണ് ഗഡ്കരിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...